കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്നു പേർ അറസ്റ്റിൽ. ലോൺ ആപ്പ് ഭീഷണിസംഘത്തെയാണ് ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നും സൈബർ പൊലീസ് പിടികൂടിയത്. ......
തന്റെ പിതാവ് വീരപ്പൻ ജനിച്ചുവളർന്ന, അദ്ദേഹത്തിന്റെ ജീവിതത്തിന് അടിത്തറ പാകിയ മണ്ണിലേക്ക് വോട്ടഭ്യർത്ഥിച്ചെത്തിയ മകൾക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് നാട്ടുകാർ നൽകുന്നത്. വൈകാരികമായ ബന്ധവും രാഷ്ട്രീയ പാരമ്പര്യവും ഒരുപോലെ ചർച്ചയാകുന്ന ഈ തിരഞ്ഞെടുപ്പിൽ, പിതാവിന്റെ പിൻഗാമിയെന്ന നിലയിൽ വലിയ വിജയപ്രതീക്ഷയിലാണ് സ്ഥാനാർത്ഥി.
വാർധക്യസഹജമായ അവശതകൾക്കിടയിലും തങ്ങൾക്ക് പ്രിയപ്പെട്ട വീരപ്പന്റെ മകളെ കാണാൻ നിരവധി മുതിർന്ന വോട്ടർമാരാണ് നേരിട്ടെത്തുന്നത്. ......
തിരുവനന്തപുരം: വോട്ടെണ്ണിക്കഴിയുമ്പോൾ ആര് ചിരിക്കുമെന്നറിയാൻ കേരളം കാത്തിരിക്കുമ്പോഴും, യു.ഡി.എഫ് ക്യാമ്പിൽ ഇതിനോടകം 'യുദ്ധം' തുടങ്ങിക്കഴിഞ്ഞു. പട ജയിക്കുന്നതിന് മുന്നേ തന്നെ കിരീടത്തിനായി പടത്തലവന്മാർ വാളെടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
മോഹക്കസേരയും മൂന്ന് പോരാളികളും
മുഖ്യമന്ത്രിയുടെ കസേര ആർക്ക് എന്ന ചോദ്യം കോൺഗ്രസ് ഗ്രൂപ്പുകൾക്കിടയിൽ വലിയൊരു ചോദ്യചിഹ്നമായി ഉയർന്നുനിൽക്കുന്നു. ......
തിരുവനന്തപുരം: എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സ്റ്റാഫിൽ നിന്ന് ഭീഷണി നേരിട്ടതായി പരാതി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഭാരവാഹിയാണ് ഡിജിപിക്ക് പരാതി നൽകിയത്.
കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഈ പരാതിയോടെ പുറത്തുവരുന്നത്. ......
ഇന്ത്യൻ ഭരണഘടനാ ചരിത്രത്തിൽ 2026 ഏപ്രിൽ മാസം അടയാളപ്പെടുത്തുക വലിയ രാഷ്ട്രീയ നാടകങ്ങളുടെയും ഭരണഘടനാപരമായ തർക്കങ്ങളുടെയും കാലഘട്ടമായാണ്. രാജ്യത്തെ ലോക്സഭാ-നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണ്ണയിക്കാനും, ലോക്സഭാ സീറ്റുകളുടെ എണ്ണം 850-ലേക്ക് ഉയർത്താനും, സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഉടൻ നടപ്പിലാക്കാനും ലക്ഷ്യമിട്ട് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ അവതരിപ്പിച്ച 'ഡീലിമിറ്റേഷൻ ബില്ല് 2026' ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയൊരു ഭൂകമ്പമാണ് സൃഷ്ടിച്ചത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ഇന്ന് കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. മത്സരങ്ങളിൽ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യത.......
ടെഹ്റാൻ: ഇസ്രയേൽ–ലെബനൻ മേഖലയിൽ പ്രഖ്യാപിച്ച 10 ദിവസത്തെ വെടിനിർത്തലിനെ തുടർന്നു ഹോർമുസ് കടലിടുക്ക് തുറന്നതായി ഇറാൻ അറിയിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. വാണിജ്യ കപ്പലുകൾക്ക് മാത്രമാണ് താൽക്കാലികമായി 10 ദിവസത്തേക്ക് കടന്നുപോകാൻ അനുമതി നൽകിയിരിക്കുന്നതെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കിയത്. ......
പൊള്ളാച്ചി: വാൽപ്പാറ ചുരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും പോസ്റ്റ്മോർട്ടം പൊള്ളാച്ചി ആശുപത്രിയിൽ പൂർത്തിയായി. മൃതദേഹങ്ങൾ ഉടൻ മലപ്പുറത്തേക്ക് കൊണ്ടുപോകും. ......
ചെങ്ങന്നൂർ: ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റിന്റെ വിഷു ആശംസ കാർഡിൽ ശ്രീകൃഷ്ണനെ അവഹേളിക്കുന്ന തരത്തിൽ വാഴയിലയിൽ ബിരിയാണിയും, ചിക്കനും വിളമ്പി വെച്ചിരിക്കുന്നത് ആർത്തിയോടെ ശ്രീകൃഷ്ണൻ നോക്കിയിരിക്കുന്നതായുള്ള പരസ്യം സനാതനധർമ്മ വിശ്വാസികളുടെ നെഞ്ചിലേല്പിച്ച ഉണങ്ങാത്ത മുറിവാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഹോട്ടൽ ഉടമയ്ക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പേരിശ്ശേരി പഴയാറ്റിൽ പടിയിൽ സനാതനധർമ്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം രമേശ് പേരിശ്ശേരി ഉദ്ഘാടനം ചെയ്തു. ഗോപൻ സൂര്യ,പുഷ്പഹരിമോഹൻ, ജയകുമാർ, മുരളീധരൻ, അഡ്വ. ......